വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം
1539417
Friday, April 4, 2025 1:50 AM IST
വെള്ളാങ്കല്ലൂർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിൻസ് പ്രഖ്യാപിച്ചു.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച ഹരിത പഞ്ചായത്തായി പടിയൂർ ഗ്രാമപഞ്ചായത്തിനെയും മികച്ച സർക്കാർ സ്ഥാപനമായി പുത്തൻചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തെയും മികച്ച സ്വകാര്യസ്ഥാപനമായി വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ വജ്ര റബ്ബർ പ്രോഡക്ട്സിനേയും മികച്ച വ്യാപാരസ്ഥാപനമായി വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ അലങ്കാർ ഫാൻസി ആൻഡ് ഗിഫ്റ്റ് ഹൗസ്, മികച്ച റസിഡൻസ് അസോസിയേഷനായി വേളൂക്കര പഞ്ചായത്തിലെ വെസ്റ്റ് കോമ്പാറ റസിഡൻസ് അസോസിയേഷൻ, മികച്ച ഹരിത വായനശാലയായി പുത്തൻചിറയിലെ ഗ്രാമീണ വായനശാലയും മികച്ച ഹരിത പൊതു ഇടമായി പുത്തൻചിറയിലെ വെള്ളൂർ ജംഗ്ഷനും മികച്ച സിഡിഎസ് ആയി പുത്തൻചിറ സിഡിഎസിനെയും മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം പൂമംഗലം പഞ്ചായത്തും മികച്ച ഹരിത ടൗൺ ആയി പടിയൂർ എടതിരിഞ്ഞിയും തെരഞ്ഞെടുക്കപ്പെട്ടു.ഓരോ ഇനങ്ങളിലും പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.
യോഗത്തിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്. തമ്പി, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റോമി ബേബി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അസ്മാബി ലത്തീഫ്, സുരേഷ് അമ്മനത്ത്, മെമ്പർമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ, രഞ്ജിനി ടീച്ചർ, രമ രാഘവൻ, ടെസി ജോയ് കൊടിയൻ, സുമിത ദിലീപ്, കെ.ബി. ബിനോയ്, രാജേഷ് അശോകൻ , സെക്രട്ടറി ഹസീബ് അലി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപാടം, ഹരിത കേരള മിഷൻ കോഡിനേറ്റർ വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു.