ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ്; നേരിട്ടെത്തി നിർത്തലാക്കി മേയർ
1539413
Friday, April 4, 2025 1:50 AM IST
തൃശൂർ: കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിൽ അനധികൃത പാർക്കിംഗ് ഫീസ് ഇടാക്കുന്നെന്ന പരാതിയിൽ നേരിട്ടെത്തി നടപടിയെടുത്ത് മേയർ എം.കെ. വർഗീസ്. ഫീസ് ഈടാക്കുന്നതു നിർത്തലാക്കി.
കെട്ടിടത്തിനു കെഎംബിആർ നിയമം അനുസരിച്ചു നിശ്ചിത സൗജന്യ പാർക്കിംഗ് ഉറപ്പാക്കിയശേഷമാണു പെർമിറ്റ് നൽകുന്നത്. ജനങ്ങളുടെ കൈയിൽനിന്നു പാർക്കിംഗ് ഫീസ് ഇടാക്കുന്നതു നിയമവിരുദ്ധമാണെന്നും മേയർ പറഞ്ഞു. കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷീജ, റവന്യൂ ഓഫീസർ സുർജിത്ത്, ക്ലീൻ സിറ്റി മാനേജർ സി.കെ. അബ്ദുൾ നാസർ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.