ഫണ്ട് വിനിയോഗത്തിൽ ഇടതുപക്ഷത്തിന് താല്പര്യം കേന്ദ്രീകൃതസ്വഭാവം: ജോസഫ് ടാജറ്റ്
1539718
Saturday, April 5, 2025 1:40 AM IST
തൃശൂർ: തദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിനിയോഗത്തിൽ ഇടതുപക്ഷത്തിനു താല്പര്യം കേന്ദ്രീകൃതസ്വഭാവം ആണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. കിഫ്ബി പദ്ധതിയിലൂടെ കോടികൾ ചെലവഴിച്ച് തദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി വികസനമുരടിപ്പ് ഉണ്ടാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം ഇടതുസർക്കാരിനാണ്. യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനർ കെ.ആർ. ഗിരിജൻ, നേതാക്കളായ സി.വി. കുര്യാക്കോസ്, എം.പി. ജോബി, എം.എ. റഷീദ്, കെ.എൻ. പുഷ്പാംഗതൻ, ജോണ്‍ ഡാനിയേൽ, രവി ജോസ് താണിക്കൽ, ഐ.പി. പോൾ, രാജൻ പല്ലൻ എന്നിവർ പ്രസംഗിച്ചു. സമരം ഇന്നു രാവിലെ സമാപിക്കും.