ലഹരിക്കെതിരേ സ്നേഹജ്വാല തീർത്ത് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിൽ
1539076
Thursday, April 3, 2025 1:33 AM IST
തൃശൂർ: ലഹരിക്കെതിരേ സ്നേഹജ്വാലയുമായി കത്തോലിക്ക കോണ്‍ഗ്രസ് തൃശൂർ അതിരൂപത യൂത്ത് കൗണ്‍സിൽ. പാസ്റ്ററൽ സെന്ററിൽനിന്ന് ആരംഭിച്ച മാർച്ച് കിഴക്കേകോട്ട ജംഗ്ഷനിൽ സമാപിച്ചു. സ്നേഹജ്വാല തെളിയിച്ചു ലഹരിക്കെതിരേ പ്രതിജ്ഞയെടുത്തു. ഗ്ലോബൽ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ ഗ്ലോബൽ യൂത്ത് കൗണ്‍സിൽ ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂരിനു സ്നേഹജ്വാല പകർന്ന് ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, സെക്രട്ടറി ജോയ്സ് മേരി ആന്റണി, ഗ്ലോബൽ കോ-ഓർഡിനേറ്റർ ആന്റോ തൊറയൻ, തൃശൂർ അതിരൂപത അസി. ഡയറക്ടർ ഫാ. അനു ചാലിൽ, ജനറൽ സെക്രട്ടറി കെ.സി. ഡേവിസ്, ട്രഷറർ റോണി അഗസ്റ്റിൻ, ഇരിങ്ങാലക്കുട രൂപത കോ-ഓർഡിനേറ്റർ സിജോ ബേബി, പാലക്കാട് രൂപത കോ ഓർഡിനേറ്റർ എബി വടക്കേക്കര എന്നിവർ പ്രസംഗിച്ചു. സിന്റോ ആന്റണി, വിജോ കിഴക്കൂടൻ, വില്യംസ് വടക്കാഞ്ചേരി, സെബാസ്റ്റ്യൻ പറവട്ടാനി, മാത്യൂസ് എരുമപ്പെട്ടി, അനൂപ് പുന്നപ്പുഴ, കരോളിൻ ജോഷ്വ, ജാൻസി ഷാജു എന്നിവർ നേതൃത്വം നൽകി.