മയക്കുമരുന്നിന്റെ വിതരണശൃംഖലയുടെ വേരറുക്കണം: തോമസ് ഉണ്ണിയാടന്
1539416
Friday, April 4, 2025 1:50 AM IST
ഇരിങ്ങാലക്കുട: ലഹരിയുടേയും മയക്കുമരുന്നിന്റേയും ഉല്പാദന വിതരണ ശൃംഖലകളുടെ വേരറുക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് വനിതാ വിഭാഗമായ വനിതാ കോണ്‍ഗ്രസ് ലഹരി വ്യാപനത്തിനെതിരേ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മുക്കിലും മൂലയിലും ബാര്‍ ഹോട്ടലുകളും മദ്യശാലകളും മദ്യ ഉല്പാദന കേന്ദ്രങ്ങളും തുടങ്ങുവാന്‍ അനുവാദം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിന് ലഹരിക്കും മയക്കുമരുന്നിനുമെതിരെ പോരാടുവാന്‍ കഴിയണമെന്നും ഉണ്ണിയാടന് പറഞ്ഞു.
ലഹരിക്കെതിരെ രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും ഇതിനു വേണ്ടിയുള്ള വനിതാ കോണ്‍ഗ്രസിന്റെ 100 വനിതാ നേതാക്കളുടെ നിരന്തര പോരാട്ടം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഉണ്ണിയാടന് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ്് മാഗി വിന്‍സെന്റ്് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ഫെനി എബിന്, ലിംസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടംകുളം പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി വനിതകള്‍ പങ്കെടുത്തു.