ആശാവർക്കർമാർക്ക് ഐക്യദാർഢ്യം; മുടിമുറിച്ച് മഹിളാ കോണ്ഗ്രസ്
1538773
Wednesday, April 2, 2025 2:00 AM IST
തൃശൂർ: സെക്രട്ടേറിയറ്റിനു മുൻപിൽ സമരമിരിക്കുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യമർപ്പിച്ച് കോർപറേഷനു മുൻപിൽ മഹിളാ കോണ്ഗ്രസ് തലമുടിമുറിച്ചു പ്രതിഷേധിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജെസ്റ്റിൻ മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമലയുടെ മുടിമുറിച്ച് ഉദ്ഘാടനം ചെയ്തു. ടി. നിർമ്മല അധ്യക്ഷത വഹിച്ചു.
രജനി സുബ്രമണ്യൻ, പി.കെ. ബീന, ഷിജി, ജോയ്സി, ബിന്ദു കുമാരൻ, ലാലി ജെയിംസ് തുടങ്ങിയവരും മുടിമുറിച്ച് ഐക്യദാർഢ്യം അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.ബി. ഗീത മുഖ്യപ്രഭാഷണം നടത്തി. ലീലാമ്മ മുഖ്യാതിഥിയായി. ഷീന ചന്ദ്രൻ, ബിന്ദു കുമാരൻ, ലാലി ജെയിംസ്, ലീല രാമകൃഷ്ണൻ, ജിന്നി ജോയ്, സ്മിത മുരളി തുടങ്ങിയവർ പ്രസംഗിച്ചു.