ഓട്ടിസം കുട്ടികളോട് ഉള്‍ച്ചേര്‍ക്കല്‍ സമീപനംവേണം: മന്ത്രി ആര്. ബിന്ദു
1538788
Wednesday, April 2, 2025 2:03 AM IST
ഇരിങ്ങാലക്കുട: ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് റണ്‍ ഫോര്‍ ഓട്ടിസം എന്ന സന്ദേശം പങ്കുവച്ചു ഇരിങ്ങാലക്കുട നഗരത്തില്‍ നടത്തിയ വാക്കത്തണ്‍ ശ്രദ്ധേയമായി. ഫ്ലാഷ്മോബോടുകൂടി തുടങ്ങിയ വാക്കത്തണിന് മന്ത്രി ആര്. ബിന്ദു ഫ്ലാഗ്ഓഫ് ചെയ്തു.
ഓട്ടിസം ബാധിച്ച കുട്ടികളോട് ഉള്‍ച്ചേര്‍ക്കല്‍ സമീപനമുണ്ടാകാന് സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി പറഞ്ഞു. മുന്‍പേ കണ്ടെത്തിയാല്‍ പരിഹരിക്കാന്കഴിയുന്ന അവസ്ഥയാണ് ഓട്ടിസം. എല്ലാ മെഡിക്കല്‍ കോളജുകളിലും ജനറല്‍, ജില്ലാ ആശുപത്രികളിലും ഡിറ്റക്ഷന്‍ സെന്ററുകളുണ്ട്. ഇത് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസന്‍, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, എം.പി. ജാക്സണ് എന്നിവര്‍ സംബന്ധിച്ചു.
ഭിന്നശേഷി കുട്ടികള്‍ക്കുള്ള സമ്മാനവിതരണം നടത്തി.