കൃഷിത്തോട്ടം സന്ദർശിച്ചു
1539724
Saturday, April 5, 2025 1:40 AM IST
കൊപ്രക്കളം: ചെന്ത്രാപ്പിന്നി ഹയർസെക്കന്‍ഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ എടത്തിരുത്തിയിലെ മികച്ച കർഷകനായ പള്ളിപ്പറമ്പിൽ സിദ്ധിഖിന്റേയും മകൾ സന ഫാത്തിമയുടേയും നേതൃത്വത്തിലുള്ള കൃഷിത്തോട്ടം സന്ദർശിച്ചു.
എസ്പിസി പ്രൊജക്ടിന്റെ ഭാഗമായാണ് കയ്പമംഗലം പോലീസിന്റേയും ചെന്ത്രാപ്പിന്നി എച്ച്എസ്എസിന്റേയും നേതൃത്വത്തിൽ കൃഷിത്തോട്ടം സന്ദർശിച്ചത്. പ്രധാനധ്യാപകൻ കെ.എസ്. കിരൺ, പിടിഎ പ്രസിഡന്റ് എ.വി. പ്രദീപ് ലാൽ, എംപിടിഎ പ്രസിഡന്റ് ഭാഗ്യലക്ഷ്മി, എസ്പിസി സിപിഒ ബിജു മോഹൻ ബാബു എന്നിവർ നേതൃത്വംനൽകി.