തൃ​പ്ര​യാ​ർ: ഈ ​വെ​ക്കേ​ഷ​ൻ സ​മ​യ​ത്തും നാ​ട്ടി​ക എ​സ്എ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി. അ​വ​ർ പ​ണി​തു കൊ​ടു​ക്കു​ന്ന ദ​മ​യ​ന്തി അ​മ്മ​യു​ടെ വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ. കു​ട്ടി​ക​ൾ ന​ട​ത്തി​യ വി​വി​ധ ച​ല​ഞ്ചു​ക​ളിലൂ​ടെ സ​മാ​ഹ​രി​ച്ച എട്ടു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. 12ന് ​ന​ട​ക്കു​ന്ന വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ൾ​പ്പെ​ടെ നാ​ട്ടി​ക​യി​ലെ ഒ​ട്ടേ​റെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും.

വീ​ടി​ന്‍റെ പെ​യി​ന്‍റിംഗ് ജോ​ലി​ക​ൾ​ക്ക് ജ​ന്ന ഫാ​ത്തി​മ, ഫാ​ത്തി​മ ന​സ്രി, അ​തു​ൽ കൃ​ഷ്ണ, ആ​ർ​ദ്ര സു​ഗു​ണ​ൻ, പ്ര​ദീ​പ് ക​ല്യാ​ണി അ​നി​ൽ, അ​വ​ന്തി​ക രാ​ജേ​ഷ്, ആ​ര്യ​ല​ക്ഷ്മി, ഷ​ഹ​നാ​സ്, പി.​എ​സ്. ന​ന്ദ​ന, അ​ന​ശ്വ​ര സം​ഗ​മി​ത്ര, നി​ഹാ​ൽ ദേ​വ പ്ര​യാ​ഗ്, കെ.​എ​സ്. അ​ദ്വൈ​ത്, അ​മൃ​ത​ജ്, എ​ൻ​ജി​നീ​യ​ർ ഇ. ​ആ​ർ.​സു​ധീ​ർ, എ​ൻ​എ​സ്എ​സ് കോ ​ഓ​ഡി​നേ​റ്റ​ർ ശ​ല​ഭ ജ്യോ​തി​ഷ്, സ​ഹ കോ ​ഓ​ഡി​നേ​റ്റ​ർ ഇ.​ബി.​ഷൈ​ജ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.