15,000 രൂപയുടെ നോട്ടുകൾ കത്തി; സുരക്ഷാവീഴ്ച അന്വേഷിക്കും
1539074
Thursday, April 3, 2025 1:33 AM IST
ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ തീപടർന്ന് നഷ്ടംവന്ന സംഭവത്തിൽ സുരക്ഷ വീഴ്ച അന്വേഷിക്കാൻ ടെമ്പിൾ പോലീസിൽ ദേവസ്വം അധികൃതർ പരാതി നൽകി.
കത്തിയതും നനഞ്ഞതുമായ നോട്ടുകൾ ഇന്ത്യൻ ബാങ്ക് അധികൃതർ എണ്ണി തിട്ടപ്പെടുത്തി തുടങ്ങി.15,000 രൂപയുടെ നോട്ടുകൾ കത്തിയതായാണ് പ്രാഥമിക നിഗമനം.
ഒന്നാം ഭണ്ഡാരത്തിലെ കത്തിയതൊഴികെയുള്ള തുക എണ്ണിയതിൽ 60 ലക്ഷത്തോളം ഇന്നലെ എണ്ണിത്തിട്ടപ്പെടുത്തി.
ബാക്കി തുക ഇന്നും നാളെയുമായി എണ്ണി പൂർത്തീകരിക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.40 ഓടെ വെൽഡിംഗ് പ്രവർത്തിക്കിടെ തീപൊരി വീണാണ് ഭണ്ഡാരത്തിൽ തീപ്പിടിത്തമുണ്ടായത്.