പെരിഞ്ഞനം വെസ്റ്റ് എൽപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന് ഇന്നുതുടക്കം
1539071
Thursday, April 3, 2025 1:33 AM IST
പെരിഞ്ഞനം: വെസ്റ്റ് എൽപി സ് കൂളിന്റെ നൂറാം വാർഷികാഘോഷത്തിന് ഇന്നു തുടക്കം.രാവിലെ 9.30 ന് പതാക ഉയർത്തൽ, 10.15 ന് വിളംബര ജാഥ, എൻസിസി പരേഡ് എന്നിവ ഉണ്ടായിരിക്കും.
വൈകീട്ട് മൂന്നിന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിൻസ് നിർവഹിക്കും. വലപ്പാട് എഇഒ കെ.വി. അമ്പിളി മുഖ്യാതിഥിയാകും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.
നാളെ രാവിലെ ഒന്പതിന് നട ക്കുന്ന പൂർവവിദ്യാർഥി കുടുംബ സംഗമം പൂർവവിദ്യാർഥിയും സ് പെഷൽ ബ്രാഞ്ച് എസ്ഐയുമായ സി. ജയകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ നേവി റിട്ട. കമാൻഡർ സുരേഷ് മുതിർന്ന പൗരന്മാരെ ആദരിക്കും. തുടർന്ന് പൂർവവിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
ഉച്ചക്ക് 2.30 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മോട്ടിവേഷൻ സ് പീക്കറുമായ വി. കെ. സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസ് നയിക്കും.
വൈകീട്ട് അഞ്ചിന് ദഫ്മുട്ടും രാത്രി ഏഴിന് ആലിങ്ങലമ്മ അവതരിപ്പിക്കുന്ന വീരനാട്യവും ഉണ്ടായിരിക്കും. അഞ്ചിന് രാവിലെ ഒന്പതിന് കുട്ടികളുടെ ചിത്രരചനാ മത്സരം.