ആശാവർക്കർമാർക്ക് പിന്തുണ: മുടിമുറിച്ച് പ്രതിഷേധം
1538785
Wednesday, April 2, 2025 2:01 AM IST
ചാലക്കുടി: സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന ആശവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി ചാലക്കുടിയില്‍ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുടിമുറിച്ചും മുടിയഴിച്ചിട്ടും പ്രതിഷേധസമരംനടത്തി.
ആശവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മഹിള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗത്ത് ജംഗ്ഷനില്‍ നടത്തിയ സമരം മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സൂസി സുനില്‍ ആശ വർക്കർ മോളിയുടെ മുടി മുറിച്ചുകൊണ്ടും മറ്റുള്ളവർ മുടി അഴിച്ചിട്ടും സമരം ഉദ്ഘാടനംചെയ്തു.
മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിതി രാജന് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി. ശ്രീദേവി, മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, ജില്ല സെക്രട്ടറിമാരായ ലീന ഡേവീസ്, ഷിഫ സന്തോഷ്, പ്രിനില ഗിരീശന്, മണ്ഡലം പ്രസിഡന്റ് ഇന്ദിര ബാബു, നഗരസഭ കൗണ്‍സിലര്‍മാരായ ആനി പോള്‍, റോസി ലാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.