മെഗാ ജോബ് ഫെയർ 2025 പോസ്റ്റർ പ്രകാശനംചെയ്തു
1538779
Wednesday, April 2, 2025 2:00 AM IST
തൃശൂര്‍: കെസിവൈഎം തൃശൂർ അതിരൂപതയും ദീപിക ദിനപത്രവും സംയുക്തമായി മേയ് 30നു തൃശൂരിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2025ന്റെ പോസ്റ്റർ പ്രകാശനം സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത് കെസിവൈഎം തൃശൂർ അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസിനും ഡയറക്ടർ ഫാ. ജിയോ ചെരടായിക്കും കൈമാറി നിർവഹിച്ചു.
യുവജനങ്ങൾക്ക് തങ്ങളുടെ മേഖലയിൽ മികച്ച വരുമാനത്തിൽ തൊഴിൽ കണ്ടെത്താൻ ഇൗ സംരംഭത്തിലൂടെ സാധിക്കട്ടെയെന്ന് ആർച്ച്ബിഷപ് ആശംസിച്ചു. മേയ് 30നു രാവിലെ 9.30 മുതൽ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണു തൃശൂരിലെ ഏറ്റവും വലിയ ജോബ് ഫെയർ നടക്കുക.
ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ അതിരൂപത വൈസ് പ്രസിഡന്റ് മിഥുൻ ബാബു, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ആഷ്ലിൻ ജെയിംസ്, സംസ്ഥാന സെനറ്റ് അംഗം ഡാനിയേൽ ജോസഫ്, കൊട്ടേക്കാട് ഫൊറോന പ്രസിഡന്റ് ഫ്രാൻക്ലിൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.