പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം
1539412
Friday, April 4, 2025 1:50 AM IST
പഴയന്നൂർ: ബ്ലോക്ക് പഞ്ചായത്ത്മാലിന്യമുക്ത നവകേരളം പ്രഖ്യാപനം യു.ആർ. പ്രദീപ് എംഎൽഎ നിർവഹിച്ചു. മാലിന്യമുക്ത ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിൽ വിജയിച്ച വിവിധ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു. മികച്ച ഗ്രാമപഞ്ചായത്തായി പാഞ്ഞാളിനെ തെരഞ്ഞെടുത്തു.
മികച്ച സർക്കാർസ്ഥാപനമായി പഞ്ചകർമ ആയുർവേദ ഗവേഷണകേന്ദ്രം, മികച്ച സ്വകാര്യസ്ഥാപനമായി ജ്യോതി എൻജിനീയറിംഗ് കോളജ്, മികച്ച സിഡിഎസ് ആയി പാഞ്ഞാൾ കുടുംബശ്രീ, മികച്ച വ്യാപാരസ്ഥാപനമായി സേവ് മാർട്ട് ചേലക്കര, ഹരിത വായനശാല ആയി പാഞ്ഞാൾ ഗ്രാമീണ വായനശാല, മികച്ച ഹരിത ടൗണ്‍ ആയി ചെറുതുരുത്തി, മികച്ച ഹരിത ഇടം ആയി കായന്പൂവം(കൊണ്ടാഴി പഞ്ചായത്ത്), റസിഡന്റ്സ് അസോസിയേഷൻ ആയി അനശ്വര തിരുവില്വാമല എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിതകർമസേന പുരസ്കാരം ചേലക്കര ഗ്രാമപഞ്ചായത്ത് ഹരിതകർമസേന കണ്‍സോർഷ്യം ഏറ്റുവാങ്ങി.
മാലിന്യമുക്ത നവകേരളം റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി ആൽഫ്രഡ് സോജൻ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഷെയ്ഖ് അബ്ദുൾഖാദർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുണ്‍ കാളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെന്പർമാരായ ഷിജിത ബിനീഷ്, പി.എം. നൗഫൽ, ഗീതാ രാധാകൃഷ്ണൻ, എൻ. ആഷാദേവി, ലതാ സാനു, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി, ഡോ. സഞ്ജീവ്കുമാർ, ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീജയൻ, തൊഴിലുറപ്പ് ജോയിന്റ് ബിഡിഒ ബേബി വത്സല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അന്തിക്കാട് ബ്ലോക്കും മാലിന്യമുക്തമായി
പെരിങ്ങോട്ടുകര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ചു പഞ്ചായത്തുകളും മാലിന്യമുക്ത പഞ്ചായത്തുകളായി മാറി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തുതല മാലിന്യമുക്തപ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ നിർവഹിച്ചു.
കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ്, ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അരിന്പൂർ, മണലൂർ, അന്തിക്കാട്, താന്ന്യം, പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത അജയകുമാർ, സൈമണ്‍ തെക്കത്ത്, ജീന നന്ദൻ, ശുഭ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. കൃഷ്ണകുമാർ, പി.കെ. സീനത്ത് എന്നിവർ പ്രസംഗിച്ചു. പ്രഖ്യാപനത്തിന്റെ മുന്നോടിയായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പരിസരവും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശുചീകരിച്ചു.