ജൂബിലിയിൽ രക്തം ദാനംചെയ്തത് അന്പതോളം ജീവനക്കാർ
1539716
Saturday, April 5, 2025 1:40 AM IST
തൃശൂർ: രക്തദാന ബോധവത്ക്കരണത്തിന്റെ ഭാഗമായി ജൂബിലി മിഷൻ ആശുപത്രിയിലെ അൻപതോളം ജീവനക്കാർ രക്തം ദാനംചെയ്തു. 71 വയസിനുള്ളിൽ 77 പ്രാവശ്യം രക്തം ദാനംചെയ്ത ജൂബിലി മിഷൻ ആശുപത്രി മുൻ ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ടിനെ ചടങ്ങിൽ ആദരിച്ചു.
50-ാം തവണ രക്തം ദാനംചെയ്ത ന്യൂറോളജി വിഭാഗം മേധാവി ഡോ. ഫിജു ചാക്കോ, 55-ാം തവണ രക്തം ദാനംചെയ്ത എംആർഐ ടെക്നീഷ്യൻ സിബിൻ എന്നിവരും മാതൃകയായി. രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനും മിഥ്യാധാരണകൾ മാറ്റാനും ഇത്തരത്തിലുള്ള ബോധവത്ക്കരണപരിപാടികൾ സഹായിക്കുമെന്ന് 40 തവണ രക്തദാനം ചെയ്തിട്ടുള്ള ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ പറഞ്ഞു.
രക്തദാനം ചെയ്ത ജീവനക്കാരെ സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ അഭിനന്ദിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. രമേഷ് ഭാസ്ക്കർ കാന്പയിന് നേതൃത്വം നൽകി.