കമാന്‍ഡോ കിഡ്സ് പദ്ധതി: മൂന്നാമത് ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡ് നടന്നു
1538786
Wednesday, April 2, 2025 2:01 AM IST
കൊടകര: സംസ്ഥാനത്തെ പ്രെെമറി വിദ്യാലയങ്ങളില്‍ ആദ്യമായി കമാന്‍ഡോ കിഡ്സ് പദ്ധതി നടപ്പാക്കിയ ആലത്തൂര്‍ എഎല്‍പി സ്കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ പാസിംഗ്ഔട്ട് പരേഡ് നടന്നു. സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡറും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ജേതാവും പൂര്‍വ വിദ്യാര്‍ഥിയുമായ എം.കെ. വേണുഗോപാല്‍ സല്യൂട്ട് സ്വീകരിച്ചു.
പ്രധാനാധ്യാപിക പി.എം. ജിന്‍സ, കമാന്‍ഡോ കിഡ്സ് നോഡല്‍ ഓഫീസര്‍ സി.ജി. അനൂപ്, പരിശീലകന് ശിവദാസന്‍ കോടിയത്ത്, മുന്‍ പ്രധാനാധ്യാപകന് എന്‍.എസ്. സന്തോഷ് ബാബു, പിടിഎ പ്രസിഡന്റ് പി.എസ്. സുനില്‍, എംപിടിഎ പ്രസിഡന്റ് സുമി ബൈജു തുടങ്ങിയവര്‍ സന്നിഹിതരായി. രണ്ടുവര്‍ഷംകൊണ്ട് 140 മണിക്കൂര്‍ പരിശീലനവും 80 മണിക്കൂര്‍ കായികപരിശീലനവും പൂര്‍ത്തീകരിച്ച നാലാംക്ലാസിലെ 32 കുട്ടികളാണ് പാസിംഗ്ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.