ടോറസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു
1539298
Thursday, April 3, 2025 11:25 PM IST
ആമ്പല്ലൂര്‍: ദേശീയപാതയില്‍ ടോറസ് ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. പറവൂര്‍ വെളിയത്തുനാട് സ്വദേശി പാലമിറ്റം വീട്ടില്‍ ചന്ദ്രന്(72) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം.
തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന സ്കൂട്ടറില്‍ അതേ ദിശയില്‍ പോയിരുന്ന ടോറസ് ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ചന്ദ്രന് അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.
മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂര്‍ക്കഞ്ചേരിയില്‍ സഹോദരിയുടെ മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ചന്ദ്രന്. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.