അമ്മയെ കുത്തി പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ
1539407
Friday, April 4, 2025 1:50 AM IST
മൂന്നുപീടിക : കയ്പമംഗലത്ത് അമ്മയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക ബീച്ച് സുജിത്ത് സെന്ററിനടുത്ത് വളവത്ത് വീട്ടിൽ അജയനെ(41)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മിനിയാന്നു രാത്രി ഏഴരയോടെയാണ് മദ്യപാനിയായ അജയൻ അമ്മ തങ്കയെ പണം നൽകാത്തതിലുള്ള വൈരാഗ്യത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. കൈഞരമ്പ് മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ തങ്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി. അഭിലാഷ്, മുഹമ്മദ് സിയാദ്, എഎസ്ഐ പി.കെ.നിഷി, സീനിയർ സിപിഒമാരായ അൻവറുദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്.