ചേലോട് കുടിവെള്ള ക്ഷാമം രൂക്ഷം
1539409
Friday, April 4, 2025 1:50 AM IST
വാടാനപ്പള്ളി: പഞ്ചായത്തിലെ ചേലോട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. ഇരുപതോളം കുടുംബങ്ങളാണു കുടിവെള്ളം കിട്ടാതെ വലയുന്നത്.
മാസങ്ങളായി ടാപ്പുകളിൽ വെള്ളം വരാറില്ല. പഞ്ചായത്തിന്റെ വാലറ്റപ്രദേശമായതിനാൽ വെള്ളം എത്തുവാൻ സാങ്കേതികതടസമുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം.
പ്രശ്നപരിഹാരത്തിനായി കുടിവെള്ളം ലഭിക്കാത്ത വീട്ടുകാർ താമസിക്കുന്ന സ്ഥലത്തുനിന്ന് 150 മീറ്റർ വടക്കുഭാഗത്തുള്ള അഞ്ചുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ചാവക്കാട് കുടിവെള്ളപദ്ധതി ടാങ്കിൽനിന്ന് കുടിവെള്ളം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുരളി പെരുനെല്ലി എംഎൽഎ മുഖേന ചേലോട് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജയതിലകൻ ചാളിപ്പാട്, കാദർ ചേലോട്, ആനന്ദൻ എന്നിവർ ജലവിഭവവകുപ്പുമന്ത്രിക്കു നിവേദനം നൽകി.