നിരക്കുവർധനവിനു സഡൻ ബ്രേക്ക്
1539064
Thursday, April 3, 2025 1:33 AM IST
തൃശൂർ: മുന്നറിയിപ്പില്ലാതെ സ്വകാര്യബസുകൾക്കുള്ള നിരക്ക് ഉയർത്തിയ നടപടിക്കു സഡൻ ബ്രേക്കിട്ട് തൃശൂർ കോർപറേഷൻ. സ്റ്റാൻഡ് ഫീസിലും പാർക്കിംഗ് ഫീസിലും ഉയർത്തിയ നിരക്കാണ് പിൻവലിച്ചത്. ബസുകൾ പഴയ നിരക്കുതന്നെ നൽകിയാൽ മതിയെന്നാണ് തീരുമാനം.
ശക്തൻ സ്റ്റാൻഡിൽ സ്വകാര്യ ബസുകൾക്കുള്ള പ്രവേശനഫീസ് 25 ൽ നിന്നും 40 രൂപയാക്കിയതും അക്വാട്ടിക്സ് കോംപ്ലക്സിനുസമീപമുള്ള പാർക്കിംഗ് ഏരിയയിൽ ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് 40 രൂപയിൽനിന്ന് 70 രൂപയായി ഉയർത്തിയതും സംബന്ധിച്ച് ദീപിക ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി ഉണ്ടായത്.
പാർക്കിംഗ് ഫീസ് കൊടുക്കാതെയും ബസുകൾ റോഡരികിൽ നിർത്തിയിട്ടുമടക്കം വലിയ പ്രതിഷേധങ്ങൾക്കു സ്വകാര്യ ബസ് ഉടമകൾ നേരത്തേ തീരുമാനിച്ചിരുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, ബസുടമസ്ഥ സംയുക്ത കോ ഓർഡിനേഷൻ കമ്മിറ്റി എന്നിവർ മേയർ, കളക്ടർ എന്നിവർക്കും പരാതിയും സമർപ്പിച്ചിരുന്നു.