സാന്ത്വനം സ്പെഷൽ സ്കൂൾ വാർഷികം
1538777
Wednesday, April 2, 2025 2:00 AM IST
അന്തിക്കാട്: സാന്ത്വനം സ്പെഷൽ സ്കൂളിന്റെ 24-ാം വാർഷികം താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു.
സാന്ത്വനം ട്രസ്റ്റ് മാനേജർ എം.പി. ഷാജി അധ്യക്ഷത വഹിച്ചു. വൃക്ക ദാനംചെയ്ത ഷൈജു സായ്റാമിനെ ആദരിച്ചു. ജോ യ് ആലുക്കാസ് ഫൗണ്ടേ ഷൻ ചീഫ് കോ-ഓർഡിനേറ്റർ പി.പി. ജോസ്, ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് യുണിറ്റ് പ്രസിഡന്റ് കെ.ജി. ശശിധരൻ, സാന്ത്വനം ട്രസ്റ്റ് വികസനസമിതി ജനറൽ കൺവീനർ രാജേഷ് ചുള്ളിയിൽ, ഐ.പി. ഹരീഷ് മാസ്റ്റർ, റെജി കളത്തിൽ, ഐ.ജി. സുധാകരൻ, എസ്. കുമാർ അന്തിക്കാട് എന്നിവർ പ്രസംഗിച്ചു.