ആമിറലിയുടെ ജന്മനാടിനോടുള്ള കരുതൽ; അന്നമനട പഞ്ചായത്തിന് ഇനി ആംബുലൻസ് സ്വന്തം..!
1539066
Thursday, April 3, 2025 1:33 AM IST
അന്നമനട: മാമ്പ്ര സ്വദേശി ആമിറലി ജന്മനാടിനോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചത് അന്നമനട ഗ്രാമപഞ്ചായത്തിന് ആംബുലൻസ് സമ്മാനിച്ചാണ്. ആമിറലി ഉൾപ്പെടുന്ന കോട്ടയം ഡയമണ്ട് റോളേഴ്സ് ഫ്ലോർ മിൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഡയമണ്ട് ചാരിറ്റബിൾ ട്രസ്റ്റിലൂടെയാണ് എ - വൺ ടൈപ്പ് ആംബുലൻസ് പഞ്ചായത്തിനു കൈമാറി യത്. 23 ലക്ഷം രൂപ വിനിയോഗിച്ച് ഒരുക്കിയ ആംബുലൻസ് പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കു സേവനം ലഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. ഡയമണ്ട് ഫ്ലോർ മിൽ പ്രൈവറ്റ് ലിമിറ്റഡ് ഫൈനാൻസ് മാനേജർ ശ്രീരാമൻ നമ്പൂതിരി, ആയിഷ എന്നിവരിൽ നിന്നും വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സിന്ധു ജയൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.കെ. സതീശൻ, കെ.എ. ഇക്ബാൽ, പഞ്ചായത്ത് അംഗങ്ങളായ ടി.വി. സുരേഷ്കുമാർ, കെ.എ. ബൈജു, കെ.കെ. രവി നമ്പൂതിരി, ഡേവിസ് കുര്യൻ, അസി. സെക്രട്ടറി ജുഗ്നു എന്നിവർ പ്രസംഗിച്ചു.