പുലി: തെരച്ചിൽ വ്യാപകം
1539726
Saturday, April 5, 2025 1:40 AM IST
ചാലക്കുടി: അന്വേഷണസംഘം പുലിക്കുവേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കി. കണ്ണമ്പുഴ ഭാഗത്ത് കാണപ്പെട്ട പുലിയെ പിന്നീട് കണ്ടെത്താനായില്ല.
പുഴയോരത്തെ ക്ലബിന്റെ സിസിടിവി കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ കണ്ടിരുന്നു. എന്നാൽ വനംവകുപ്പ് സ്ഥാപിച്ച കാമറകളിൽ ഒന്നിൽപോലും ഇതുവരെ പുലിയുടെ ദൃശ്യം കണ്ടില്ല. അന്വേഷണസംഘം പുഴയോരത്തും മറ്റും സ്ഥാപിച്ച 15 കാമറകൾ പരിശോധിച്ചുവെങ്കിലും സംശയാസ്പദമായ ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ചുവെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
തെർമൽ ഡ്രോൺ, തെർമൽ കാമറ ഉപയോഗിച്ചുള്ള തെരച്ചിലുകൾ തുടരുന്നുണ്ട്. ഇന്നലെയും പുഴയോരത്ത് തെരച്ചിൽ തുടർന്നു.
പുഴയോരത്തുള്ള പറമ്പുകളിലെ കാടുകളിലും തെരച്ചിൽ നടത്തിയെങ്കിലും എവിടെയും പുലിയുടെ സാന്നിധ്യം ഉണ്ടായതായി കണ്ടെത്താനായില്ല.