വാഹനാപകടത്തിൽ പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു
1538988
Wednesday, April 2, 2025 11:28 PM IST
കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഡെലിവറി ബോയ് മരിച്ചു.
എറിയാട് ചന്തയ്ക്കു പടിഞ്ഞാറ് തെക്കിനകത്ത് പരേതനായ അബ്ദുൽ സലാമിന്റെ മകൻ ഷാഹിർ സമാൻ(23) ആണ് മരിച്ചത്. കഴിഞ്ഞ 30ന് രാത്രി അസ്മാബി കോളജിനടുത്തുള്ള അമ്പലനടയിൽ ഷാഹിർ സമാൻ ഓടിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. മാതാവ്: സലീന.