സൗജന്യ ആർച്ചറി പരിശീലന ക്യാന്പിനു തുടക്കമായി
1538776
Wednesday, April 2, 2025 2:00 AM IST
ഒല്ലൂർ: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിന്പ്യൻസ് പ്രഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാഡമിയും സംയുക്തമായി ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സൗ ജന്യ അവധിക്കാല ആർച്ചറി പരിശീലന ക്യാന്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനംചെയ്തു.
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. കിഷോർ അധ്യക്ഷത വഹിച്ചു. വിവിധ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച എൻ.ബി. തേജസ് കൃഷ്ണ, എം.പി. അമർനാഥ്, ഇ.വി. നന്ദന, കെ.എസ്. നന്ദന എന്നിവരെ അനുമോദിച്ചു.
മേയ് 20 വരെ നടക്കുന്ന ക്യാന്പിൽ പങ്കെടുക്കാൻ ഫോണ്: 9809921065.