യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്കു 14 വർഷം കഠിനതടവും പിഴയും
1539078
Thursday, April 3, 2025 1:33 AM IST
ചാവക്കാട്: പന്ത് തെറിച്ചുവീണതിനെച്ചൊ ല്ലിയുണ്ടായ തർക്കത്തിൽ നാലംഗയുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾക്കു കഠിനതടവും പിഴയും. ചാവക്കാട് ആലുംപടി പോക്കാകില്ലത്ത് ഷഹസ് കരീമിനെ (31) ആണ് 14 വർഷവും ഒരു മാസവും കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ചാവക്കാട് അസിസ്റ്റന്റ്് സെഷൻസ് കോടതി വിധിച്ചത്. രണ്ടാം പ്രതി മുതുവട്ടൂർ തെരുവത്ത് തനൂഫ് (35) കോടതിയിൽ ഹാജരായില്ല.
കുരഞ്ഞിയൂർ സ്വദേശികളായ മച്ചിങ്ങൽ വിശ്വനാഥൻ മകൻ വിഷ്ണു (28), പുഴങ്ങരയിലത്ത് മുഹമ്മദാലി മകൻ ആഷിക് (29), കൊച്ചഞ്ചേരി സുലൈമാൻ മകൻ അൻസൽ (29), പാലിയത്ത് കുഞ്ഞാലു മകൻ ഫിറോസ് (49) എന്നിവരെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ.
2018 സെപ്റ്റംബർ 13 നാണ് സംഭവം. കുരഞ്ഞിയൂരിൽ കുട്ടികൾ ജെല്ലിബോൾ കളിക്കുമ്പോൾ പ്രതികളുടെ ദേഹത്ത് തട്ടിയത് സംബന്ധിച്ചുള്ള വാക്കുതർക്കത്തെ തുടർന്നുള്ള വിരോധംവച്ച് രണ്ടുപേരും ചേർന്ന് രാത്രി ഏഴിന് ബൈക്കിൽ എത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലുപേരും ചാവക്കാട്, കുന്നംകുളം, തൃശൂർ ആശുപത്രികളിൽ ചികിത്സ തേടി. ദീർഘകാലം ആശുപത്രിയിൽ കഴിഞ്ഞു. ഗുരുവായൂർ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ.രജിത് കുമാർ ഹാജരായി.