കൊടകര ഗ്രാമപഞ്ചായത്തിന് പുരസ്കാരം
1539420
Friday, April 4, 2025 1:50 AM IST
കൊടകര: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മികച്ച മാലിന്യമുക്ത പ്രവര്‍ത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരവും മികച്ച ഹരിതകര്‍മസേനക്കുള്ള പുരസ്കാരവും കൊടകര ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.
പുതുക്കാടുള്ള കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി സോമന്, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേന പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഹരിതകര്‍മ്മസേനയ്ക്കും കൊടകര ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചു നടത്തിയ മാലിന്യമുക്ത പ്രഖ്യാപന ചടങ്ങില്‍ പ്രസിഡന്റ് അമ്പിളി സോമന് പഞ്ചായത്ത് സെക്രട്ടറി ഉദ്യോഗസ്ഥര്‍ ഹരിതകര്‍മ്മ സേനാ പ്രതിനിധികള്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.