കുന്നംകുളത്ത് മാട്രിമോണിയൽ ഓഫീസിൽ തീപിടിത്തം
1539060
Thursday, April 3, 2025 1:33 AM IST
കുന്നംകുളം: തൃശൂർ റോഡിലെ എബി മാളിൽ പ്രവർത്തിക്കുന്ന ഇന്റിമേറ്റ് മാട്രിമോണിയൽ ഓഫീസിൽ തീപിടിത്തം. ഇന്നലെ രാവിലെ ഏഴോടെയാണ് ബിൽഡിംഗിനുള്ളിൽനിന്ന് വലിയ രീതിയിൽ പുക ഉയരുന്നതു നാട്ടുകാർ കണ്ടത്.
തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് മാട്രിമോണിയൽ സ്ഥാപനം പ്രവർത്തിക്കുന്നത്.
സ്ഥാപനത്തിന്റെ ഓഫീസിലെ ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നു കരുതുന്നു. ഫയർഫോഴ്സ് എത്തി ഷട്ടർ പൊളിച്ച് ഉള്ളിൽ കടക്കാൻ ഏറെനേരം പണിപ്പെട്ടു. വലിയ രീതിയിലുള്ള പുകയാണ് ഉണ്ടായിരുന്നത്.
സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീപടർന്നില്ല. ഫുഡ് മാജിക് റസ്റ്റോറന്റ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടുമാസംമുന്പാണ് മാട്രിമോണിയൽ സ്ഥാപനം ഇവിടെ പ്രവർത്തനം തുടങ്ങിയത്.
ഓഫീസിനുള്ളിലെ ഇലക്ട്രിക് സാധനങ്ങൾ ഉൾപ്പെടെ എല്ലാം കത്തിനശിച്ചിട്ടുണ്ട്. ഓഫീസിൽ സൂക്ഷിച്ചിരുന്ന വിവിധ ഫയലുകളും ചാരമായി മാറി.