കാക്കത്തമ്പുരാട്ടിക്കുഞ്ഞുങ്ങള് കൗതുകമായി
1538787
Wednesday, April 2, 2025 2:01 AM IST
മൂന്നുമുറി: കേരളത്തിലെ ദേശാടനപക്ഷികളിലൊന്നായ കാക്കത്തമ്പുരാട്ടി നിര്‍മിച്ച പക്ഷിക്കൂട് കൗതുകമായി.
ചെട്ടിച്ചാലിലുള്ള എടത്താടന്‍ രാമകൃഷ്ണന്റെ വീടിനോടു ചേര്‍ന്നുള്ള പ്ലാവിലാണ് കാക്കത്തമ്പുരാട്ടി കൂടൊരുക്കി കുഞ്ഞുങ്ങളെ വിരിയിച്ചത്. പ്ലാവിന്ചില്ലയില് സാധാരണയില്‍നിന്ന് വ്യത്യസ്തമായ പക്ഷിക്കൂടുകണ്ടാണ് വീട്ടുകാര്‍ ശ്രദ്ധിക്കാന്‍തുടങ്ങിയത്. കഴിഞ്ഞദിവസം കൂട്ടില്‍നിന്ന് കുഞ്ഞുങ്ങളുടെ കരച്ചില് കേട്ടുനോക്കിയപ്പോള്‍ മൂന്നു കുഞ്ഞു കാക്കത്തമ്പുരാട്ടിമാര് ഉള്ളതായികണ്ടു.
നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വമായിമാത്രം കണ്ടുവരുന്നതാണ് കാക്കത്തമ്പുരാന്‍, കാക്കത്തമ്പുരാട്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈയിനം പക്ഷി.