മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് മഹിളാ കോണ്ഗ്രസ് പ്രതിഷേധം
1539715
Saturday, April 5, 2025 1:40 AM IST
തൃശൂർ: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിചേർത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. നിർമല അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറിമാരായ പുണ്യകുമാരി, ഉഷ സദാനന്ദൻ, സ്വപ്ന രാമചന്ദ്രൻ, ഡിസിസി സെക്രട്ടറി സുബി ബാബു, മുൻ ജില്ലാ പ്രസിഡന്റ് ലീലാമ്മ, വൈസ് പ്രസിഡന്റുമാരായ ബിന്ദു കുമാരൻ, ലാലി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.