ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പൈതൃക സ്റ്റേഷനായി പ്രഖ്യാപിക്കണം, നിവേദനം നല്കി
1539418
Friday, April 4, 2025 1:50 AM IST
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് സ്റ്റേഷനെ പൈതൃക സ്റ്റേഷനാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. സംഗമഗ്രാമ മാധവ ആചാര്യനോടുള്ള ആദരസൂചകമായി പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച്, ആദിശങ്കര അദ്വൈത അഘാഡ, സ്വദേശി മിഷന്, ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസന സമിതി എന്നിവര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നല്‍കാനായി സ്റ്റേഷന് ഓഫീസര്‍ക്ക് നിവേദനം നല്കി.
സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സമിതി അംഗം വര്‍ഗീസ് തൊടുപറമ്പില്‍, ആദിശങ്കര അദ്വൈത അഘാഡ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വദേശി മിഷന് വൈസ് ചെയര്മാന് ഇരിങ്ങാടപ്പിള്ളി മനയിലെ അശോക് കുമാര്‍, സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജക് ഡോ. അനില്‍ എസ്. പിള്ള, സംസ്ഥാന മഹിളാ പ്രമുഖ് രേഖ വരമുദ്ര, റെയില്‍വേ സ്റ്റേഷന് വികസന സമിതി പ്രസിഡന്റ് വര്‍ഗീസ് പന്തല്ലൂക്കാരന്‍ എന്നിവരാണ് നിവേദനം നല്‍കിയത്.