സിസിടിവി കാമറയിൽ പുലിയുടെ ദൃശ്യം
1539063
Thursday, April 3, 2025 1:33 AM IST
ചാലക്കുടി: കണ്ണമ്പുഴ പരിസരത്തു പുലിയുടെ സാന്നിധ്യം കണ്ടെത്തി. ഈ പ്രദേശങ്ങളിലെ സിസി ടിവി കാമറകൾ പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ 30 നു പുലർച്ചെ ഒരുമണിക്കു പുലി പുഴയോരത്തെ കാട്ടിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യം കണ്ടത്. ഈ ദിവസം ഇവിടെ പുലിയുടെ കാൽപ്പാടുകൾ കണ്ടിരുന്നു.
കഴിഞ്ഞദിവസം രാത്രി തെർമൽ ഡ്രോൺ ഉപയോഗിച്ചു പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ആറങ്ങാലിക്കടവ് മുതൽ കോട്ടാറ്റ് വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരികയാണ്.
പുലിയുടെ സാന്നിധ്യം കണ്ട ചാലക്കുടിയിലും പരിസരങ്ങളിലും ജനങ്ങൾ പുലിയെ പിടികൂടിയോ എന്നറിയാൻ ഭീതിയോടെ കാത്തിരിക്കയാണ്. പുഴയോരങ്ങൾ കേന്ദ്രികരിച്ച് അന്വേഷണസംഘം രാത്രിയും പകലും തെരച്ചിൽ നടത്തിവരികയാണ്. ഇത്രയും വ്യാപകമായ അന്വേഷണം നടത്തുമ്പോഴും പിടികൂടാൻ കഴിയാതെ പുലി കാണാമറയത്താണ്.