പുലി: കാടുകുറ്റിയിൽ ശ്രമം ഊർജിതം
1538783
Wednesday, April 2, 2025 2:00 AM IST
കാടുകുറ്റി: നാടിനെ ആശങ്കയിലാക്കി പിടികൊടുക്കാതെ അലയുന്ന പുലിയെ വലയിലാക്കാൻ ഊർജിതപ്രവർത്തനങ്ങൾ നടക്കുകയാണ്.
കാടുകുറ്റി ജംഗ്ഷനിൽനിന്നു പള്ളി റോഡിലുള്ള സിമേതിപ്പടിയിലെ വീട്ടുപറമ്പിൽ തിങ്കളാഴ്ച വൈകീട്ട് പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ ഒമ്പത് സെന്റിമീറ്റര്‍ നീളമുള്ള കാല്‍പ്പാടുകൾ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി പുലി ചാത്തൻചാൽ പരിസരത്തെത്തിയെന്ന അഭ്യൂഹംപരന്നു. പ്രദേശത്തെ വളർത്തുനായയെ കാണാനില്ലെന്നതും പ്രദേശത്തെ ഭീതിയിലാക്കി. 20 തെര്‍മല്‍ കാമറകള്‍ ചാലക്കുടിപ്പുഴയുടെ ഇടതുകര കേന്ദ്രീകരിച്ച് കാടുകുറ്റി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. പുഴയുടെ വലതുകരയില്‍ കണ്ണമ്പുഴ മുതല്‍ പടിഞ്ഞാറെ ചാലക്കുടിവരെയുള്ള പ്രദേശത്ത് 29 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രദേശത്ത് താമസിക്കുന്നവർ അനാവശ്യമായി പുറത്തിറങ്ങാതെ സഹകരിക്കണമെന്നും കുട്ടികളെ വീടിനകത്ത് സുരക്ഷിതമായി ഇരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.