നളിനിയുടെ കുടുംബത്തിനു വ്യാപാരികൾ സ്വപ്നഭവനം ഒരുക്കുന്നു
1539077
Thursday, April 3, 2025 1:33 AM IST
പാവറട്ടി: മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ചുനൽകുന്ന സ്വപ്ന ഭവനത്തിന്റെ കട്ടിളവയ്പ് നടന്നു. പാവറട്ടി മർച്ചന്റ്സ് അസോസിയേഷന്റെ താൽക്കാലികജീവനക്കാരി മുനയ്ക്കക്കടവിൽ താമസിക്കുന്ന കെ.കെ. നളിനിക്കും മകൾക്കും ആണ് സ്വപ്നഭവനം നിർമിച്ചുനൽകുന്നത്.
നളിനിയുടെയും കുടുംബത്തിന്റെയും ദുരിതപൂർണമായ ജീവിതം മനസിലാക്കിയ വ്യാപാരികൾ എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 650 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള സ്നേഹഭവനം നിർമിച്ചുനൽകുന്നത്. മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് കട്ടിളവയ്പ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. വർഗീസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി.എൽ. റാഫേൽ, ഇ.വി. വിനോദ്, പി.ഐ. റാഫേൽ തുടങ്ങിയവർ സംസാരിച്ചു.