നിക്ഷേപത്തുക തിരിച്ചുനല്‍കാതെ പുത്തൂർ സഹകരണ ബാങ്ക്
1539073
Thursday, April 3, 2025 1:33 AM IST
പുത്തൂർ: സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ചു ബാങ്കിനുമുന്നിൽ ധർണ നടത്തി കല്ലൂർ സെന്റ് റാഫേൽ പള്ളിക്കമ്മിറ്റി.
2010- 2014 കാലഘട്ടങ്ങളിലായി ഇടവകയിലെ വിവാഹസഹായനിധിയുടെ 10,50,000 രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇട്ടിരുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും പണം തിരിച്ചുനൽകാത്തതിനാലാണു ധർണ നടത്തിയത്.
സെന്റ് റാഫേൽ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജെയ്സൺ പുതുപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റിമാരായ റിക്സൻ കളപ്പുര, സജി പനോക്കാരൻ, തോമസ് മാളിയേക്കൽ, കമ്മിറ്റി അംഗങ്ങളായ വിൽസൻ ആറ്റുപുറം, പീയൂസ് പനോക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.