സെന്റ് ജോസഫ്സ് കോളജും ലോർഡ്സ് എഫ്എയുമായി ധാരണാപത്രം ഒപ്പിട്ടു
1539067
Thursday, April 3, 2025 1:33 AM IST
ഇരിങ്ങാലക്കുട: വനിതാ ഫുട്ബോ ളിൽ ഏറെനേട്ടം കൈവരിച്ച കൊച്ചി ലോർഡ്സ് എഫ്എ യും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും സഹകരിച്ചുപ്രവർത്തിക്കാനുള്ള ധാരാണാപത്രത്തിൽ ഒപ്പിട്ടു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസിയും കൊച്ചി ലോർഡ്സ് എഫ്എ ക്ലബ് മാ നേജിംഗ് ഡയറക്ടർ ഡെറിക് ഡിക്കോത്തും ആണ് ഒപ്പിട്ടത്. വരുംവർഷങ്ങളിൽ ഇന്ത്യൻ ഫുട് ബോൾ ടീമിലേക്കും സംസ്ഥാന ടീമിലേക്കും നിരവധി കളിക്കാരെ സംഭാവന ചെയ്യുകയെന്നതാണു ലക്ഷ്യം. വരുന്ന ഇന്ത്യൻ വനിതാ ലീഗിലും കേരള വനിതാ ലീഗിലും ഫുട്സാൽ ക്ലബ് ചാന്പ്യൻഷിപ്പിലും സെന്റ് ജോസഫ്സ് കോളജുമായി സഹകരിച്ചിറങ്ങും. കൂടാതെ ലോർഡ്സ് സ്പോർട്സ് സിറ്റിയും വൈകാതെ വരുമെന്ന് ക്ലബ് എംഡി ഡെറിക്ക് ഡിക്കോ ത്ത് പറഞ്ഞു.
കോളജ് കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, കായികാധ്യാപിക തുഷാര ഫിലിപ്പ്, ഫുട്ബോൾ പരിശീലകൻ ജിനു ജോസഫ്, സോളി സേവിയർ, എൻ.എസ്. വിഷ്ണു, ലോർഡ്സ് എഫ്എ ചീഫ് മാർക്കറ്റിംഗ് ഹെഡ് നിഷാന്ദ് ജോസഫ് എന്നിവർ പങ്കെടുത്തു.