ജോണ്‍ ബ്രിട്ടാസ് പറയുന്നിടത്ത് പോയാല്‍ എന്നെ നിങ്ങള്‍ക്ക് കിട്ടില്ല: സുരേഷ് ഗോപി
1539722
Saturday, April 5, 2025 1:40 AM IST
ഇരിങ്ങാലക്കുട: ജോണ്‍ ബ്രിട്ടാസ് പറയുന്നിടത്തുപോയാല് എന്നെ നിങ്ങള്‍ക്ക് ഇനി ഒരിക്കലും കിട്ടില്ലെന്നു സുരേഷ് ഗോപി എംപി.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രദര്ശനംകഴിഞ്ഞ് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്നു ഒഴിഞ്ഞുമാറി പറഞ്ഞ വാക്കുകളാണിത്. അങ്ങനെയുണ്ടായാല്‍ എന്നേക്കുമായി നിങ്ങള്‍ക്ക് എന്നെ നഷ്ടപ്പെട്ടുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയെ ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, കൃപേഷ് ചെമ്മണ്ട തുടങ്ങിയവര്‍ എംപിയെ സ്വീകരിക്കാനെത്തി.