സ്കൂളുകളിൽ കല-പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കണം: പിഎസ്എസ്ടിയു
1538774
Wednesday, April 2, 2025 2:00 AM IST
തൃശൂർ: കുട്ടികളുടെ എണ്ണം നോക്കാതെ തന്നെ എല്ലാ എൽപി, യുപി, ഹൈസ്കൂളുകളിലും കലാധ്യാപകരെയും പ്രവൃത്തിപരിചയ അധ്യാപകരെയും നിയമിക്കണമെന്ന് കലാധ്യാപകസംഘടനയായ പ്രൈവറ്റ് സ്കൂൾ സ്പെഷലിസ്റ്റ് ടീച്ചേഴ്സ് യൂണിയൻ (പിഎസ്എസ്ടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി മുഖ്യാതിഥിയായി. ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.
വിരമിക്കുന്ന കലാധ്യാപകരായ സന്തോഷ് ലൂയിസ്, ഇ.സി. ബിന്ദു, പി.എൽ. ഷാൻഡി, പി.എ. ബീന, ജോണ്സൻ നന്പഴിക്കാട്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി എന്നിവരെ ആദരിച്ചു. എം.ജി. ആന്റോ, ജോസ് പോൾ, പി.എ. ആൻസി, എം.ജി. ആന്റോ, കെ.പി. സിനി എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി വി. അജിതയെയും സെക്രട്ടറിയായി വി.ജെ. ജിന്റോയെയും ട്രഷററായി എം.ജി. ആന്റോയെയും തെരഞ്ഞെടുത്തു.