‘തോട്ടക്കരയിൽ റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കണം’
1496273
Saturday, January 18, 2025 5:01 AM IST
മൂവാറ്റുപുഴ: പണ്ടപ്പിള്ളി-തൊടുപുഴ റോഡിലെ എംവിഐപി കനാൽ ഒഴുകുന്ന തോട്ടക്കര ഭാഗത്ത് റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടതുകര മെയിൻ കനാലിന്റെ അരികിലൂടെയാണ് തോട്ടക്കര ഭാഗത്ത് പണ്ടപ്പിള്ളി - തൊടുപുഴ റോഡ് പോകുന്നത്. 20 അടിയോളം വെള്ളം നിറഞ്ഞൊഴുകുന്ന കനാൽ യാത്രക്കാർക്ക് ഏറെ അപകട ഭീക്ഷണിയാണ്.
ശബരിമല തീർഥാടകരുടെ പ്രധാന പാതയായ പണ്ടപ്പിള്ളി - പാറക്കടവ് റോഡ് കനാലിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവായതിനെത്തുടർന്ന് പഞ്ചായത്തംഗം സുനിതാ വിനോദ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പിഡബ്ല്യുഡി അധികൃതർക്കും റോഡ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.