വാളകം പഞ്ചായത്തിൽ അഴിമതി ആരോപിച്ച് ഏകദിന ധർണ
1496271
Saturday, January 18, 2025 5:01 AM IST
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ ഭരണസമിതിക്കെതിരേ അഴിമതി ആരോപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന ധർണ നടത്തി. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വേണ്ടത്ര നടപ്പാക്കാത്ത പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ ദ്രോഹിയ്ക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. സതീഷ് ധർണ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി പി.എ. രാജു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ ഏബ്രാഹാം, സി.ജെ. ബാബു.പി.എ. മദനൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. യു.ആർ. ബാബു, എം.ആർ. പ്രഭാകരൻ, സജി ജോർജ് എന്നിവർ പ്രസംഗിച്ചു.