കരാറുകാരന് ക്രൂരമർദനം: നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു
1496261
Saturday, January 18, 2025 4:46 AM IST
അങ്കമാലി: റോഡ് പണിയുടെ മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന കാരാറുകാരനെ അതിക്രൂരമായി മർദിച്ചു. കരിയാട് സ്വദേശി വിൽസൻ തോമസ് (49) നെയാണ് അതിക്രുരമായി മർദിച്ചത്. പരിക്കേറ്റ വിൽസൻ ചികിൽസയിലാണ്. കിടങ്ങൂരിൽ ഏതാനും വർഷം മുൻപ് താമസമാക്കിയ ഡ്രൈവറായ വിപിൻ ജോർജാണ് മർദിച്ചത്.
കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിക്ക് സമീപമായിരുന്നു സംഭവം നടന്നത്. ഇദ്ദേഹത്തിനെതിരെ അങ്കമാലി പോലീസിൽ പരാതി നൽകിയിട്ടണ്ട്. കിടങ്ങൂർ-വേങ്ങൂർ റോഡ് പണിക്കിടെയാണ് സംഭവം. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ നിർമാണത്തിനിടെ റോഡിൽ പൊടി പടരുന്നു എന്ന് പറഞ്ഞാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരുന്ന വിൽസനെ പ്രതി മർദിച്ചത്.
മർദനത്തെ തുടർന്ന് വിൽസൻ തൊട്ടടുത്തുള്ള ഉണ്ണിമിശിഹാ പള്ളിയിൽ ഓടി കയറിയാണ് രക്ഷപ്പെട്ടത്. മർദിച്ച വിപിൻ ജോർജ് നിരവധി കേസുകളിൽ പ്രതിയാണ്.സംഭവത്തിൽ പ്രതിക്ഷേധിച്ച് കോൺട്രാക്ടർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
പ്രതിയെ ഉടനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിത കാലത്തേയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവെയ്ക്കുമെന്ന് കരാറുകാരുടെ അസോസിയേഷൻ പ്രസിഡന്റ് സൈജൻ ഓലിയപ്പുറം അറിയിച്ചു.