പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു
1496263
Saturday, January 18, 2025 4:46 AM IST
പെരുമ്പാവൂർ: പൊതു ജലാശയങ്ങളിൽ മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ എന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
ഒക്കൽ ശിവരാത്രി കടവിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് ഉദ്ഘാടനം നടത്തിയത് . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ,
പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ, ജനപ്രതിനിധികളായ എം.കെ. രാജേഷ്, സോളി ബെന്നി, മനോജ് തോട്ടപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ 20 സ്ഥലങ്ങളിലായി 25 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്.