ഓട്ടോ ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചതായി പരാതി
1495987
Friday, January 17, 2025 3:33 AM IST
ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയാറാക്കിയ താത്കാലിക കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറെ കെഎസ്ആർടിസി ജീവനക്കാരൻ ആക്രമിച്ചതായി പരാതി.
മാറംപിള്ളി കവലയിൽ ഓട്ടോ ഡ്രൈവറായ മറ്റത്തുപറമ്പിൽ എം.എച്ച്. സിയാദ് ആണ് പരാതിക്കാരൻ. ഇന്നലെ രാവിലെയാണ് സംഭവം. ഗതാഗത മന്ത്രി, കാലടി പോലീസ്, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയതായി സിയാദ് പറഞ്ഞു.
താല്കാലിക ബസ് സ്റ്റാൻഡിൽ ബ്ലോക്ക് ഉണ്ടായതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കെഎസ്ആർടിസി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതെന്നും പരാതിക്കാരൻ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.