മോഡൽ ഇൻക്ലൂസീവ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിച്ചു
1495998
Friday, January 17, 2025 4:09 AM IST
മൂവാറ്റുപുഴ: കുട്ടികളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വയം പര്യാപ്തത എന്നിവ വളർത്തുന്നതിനായി മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിൽ മോഡൽ ഇൻക്ലൂസീവ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിച്ചു.
സോപ്പ് നിർമാണം, ചോക്ക് നിർമാണം, ക്ലീനിംഗ് ലോഷനുകളുടെ നിർമാണം എന്നിവയുടെ പരിശീലനമാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ഷെമീന ബീഗം ഉദ്ഘാടനം ചെയ്തു. സ്പെഷലിസ്റ്റ് എഡ്യുക്കേറ്റർ റെജി ജോർജ് അധ്യക്ഷത വഹിച്ചു.
കെ.എം. നൗഫൽ, പായിപ്ര ഗവ. യുപി സ്കൂൾ വിദ്യാർഥി മുഹമ്മദ് റാഫി എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ കൗണ്‍സിലർ അനു എൻ. മണി, വി.എസ്. രശ്മി, വി.ആർ. ആതിര, കെ.ആർ. അശ്വതി, ജയ്സണ്‍ ജോസഫ് എന്നിവർ പ്രസംഗിച്ചു.
പരിശീലനം നേടിയ വിദ്യാർഥികൾ തങ്ങളുടെ വീട്ടിലും വിദ്യാലയത്തിനും സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി ഇവ പ്രയോജനപ്പെടുത്തുമെന്ന് പദ്ധതിയുടെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷെമീന ബീഗം പറഞ്ഞു.