ലഹരി വസ്തുക്കളുമായി ദന്തഡോക്ടര്‍ അറസ്റ്റില്‍
1496253
Saturday, January 18, 2025 4:35 AM IST
കൊച്ചി: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളുമായി ദന്തഡോക്ടര്‍ അറസ്റ്റില്‍. ആലപ്പുഴ പാതിരാപ്പിള്ളി സ്വദേശി രഞ്ജു ആന്റണി (30) ആണ് കൊച്ചി സിറ്റി പോലീസിന്റെ പിടിയിലായത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക് എസിപിയുടെ നേതൃത്വത്തിലുളള ഡാന്‍സാഫ് സംഘം തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിലുള്ള ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളുടെ പക്കല്‍നിന്ന് 18.457 ഗ്രാം എല്‍എസ്ഡി ഷുഗര്‍ ക്യൂബ്, 2.5640 ഗ്രാം എംഡിഎംഎ, 33.68 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി എത്തിച്ചവയാണ് ഇതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.