തിരുനാൾ
1496274
Saturday, January 18, 2025 5:01 AM IST
നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയിൽ
കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കുറുപ്പുംപടി ഫൊറോന വികാരി ഫാ. ജെയിംസ് കക്കുഴി കൊടിയേറ്റി. 24 വരെ ദിവസവും വൈകുന്നേരം ആറിന് വിശുദ്ധ കുർബാന സന്ദേശം, നൊവേന.
നാളെ രാവിലെ 7.15ന് ജൂബിലി ദന്പതിമാരെ ആദരിക്കും. 25ന് രാവിലെ 10ന് പ്രായമായവർക്കും രോഗികൾക്കുമായി വിശുദ്ധ കുർബാന, വൈകുന്നേരം 3.45ന് അന്പ് പ്രദക്ഷിണം പള്ളിയിലേക്ക്, തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം, പ്രദക്ഷിണം, മേള പൊലിമ.
പ്രധാന തിരുനാൾ ദിനമായ 26ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, പ്രദക്ഷിണം എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. പൗലോസ് നെടുംതടത്തിൽ അറിയിച്ചു.
പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാള്‍ നാളെ ആഘോഷിക്കും. രാവിലെ 5.45ന് കുര്‍ബാന. ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, അമ്പ് നേര്‍ച്ച.
7.15ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. ജിബിന്‍ ഇടശേരി, പ്രദക്ഷിണം, സമാപനാശീര്‍വാദം, പത്തിനും നാലിനും വിശുദ്ധ കുര്‍ബാന എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി, അസി. വികാരി ഫാ. ജീവന് മഠത്തില്‍ എന്നിവര്‍ അറിയിച്ചു.
അല്‍ഫോന്‍സാ നഗർ കപ്പേളയിൽ
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള അല്‍ഫോന്‍സാ നഗർ കപ്പേളയിൽ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. വൈകുന്നേരം 4.30ന് ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം ഫാ. ജോര്‍ജ് കിഴക്കേ മാളിയേക്കല്‍. ആറിന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, സമാപനാശീര്‍വാദം, നേര്‍ച്ചസദ്യ.
മൈലക്കൊന്പ് സെന്റ് തോമസ് പള്ളിയിൽ
വാഴക്കുളം: മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് ആരംഭിക്കും. രാവിലെ 6.30ന് വിശുദ്ധ കുർബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 7.30ന് അന്പ് എഴുന്നള്ളിക്കൽ.
നാലിന് പ്രദക്ഷിണം, അഞ്ചിന് നൊവേന, 5.15ന് തിരുനാൾ കുർബാന- ഫാ. ഷൈൻ മറ്റത്തിൽ, പ്രസംഗം- ഫാ. ഇമ്മാനുവൽ വെള്ളാംകുന്നേൽ, 7.15ന് പള്ളിയിലേക്ക് തിരിപ്രദക്ഷിണം, സമാപന പ്രാർഥന.
നാളെ രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് അന്പ് പ്രദക്ഷിണം, 5.15ന് ലദീഞ്ഞ്, 5.30ന് തിരുനാൾ കുർബാന- ഫാ. ബെന്നി ഓടയ്ക്കൽ, പ്രസംഗം- ഫാ. പോൾ വാലംപാറയ്ക്കൽ, 7.30ന് പ്രദക്ഷിണം, സമാപന പ്രാർഥന എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. മാത്യൂസ് മാളിയേക്കൽ, അസി. വികാരി ഫാ. ആൻഡ്രൂസ് മൂലയിൽ എന്നിവർ അറിയിച്ചു.