പ്രത്യേക സമിതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിൽ പ്രതിഷേധം
1496267
Saturday, January 18, 2025 5:01 AM IST
കോതമംഗലം: പട്ടയഭൂമിയിലെ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടത് പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി.
ഏതു രീതിയിൽ നോക്കിയാലും ഇടതു സർക്കാർ വനം വകുപ്പിന് വിധേയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നത് സുവ്യക്തമാണ്. പട്ടയഭൂമിയിൽ വനം വകുപ്പിനെന്ത് കാര്യമെന്ന് സർക്കാർ വ്യക്തമാക്കണം.
സ്വൈര്യജീവിതം നയിക്കുന്ന സാധാരണക്കാരെ പോലും വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വേട്ടയാടുകയാണ് സർക്കാർ.
ജനരോഷത്തെ തുടർന്ന് പിൻവലിച്ച വന നിയമ ഭേദഗതിയുടെ ലക്ഷ്യം ഇതുതന്നെയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.