എ​ൻ​ഐ​എ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യു​റോ, എ​ടി​എ​സ് തു​ട​ങ്ങി​യ ദേശീയ ഏജൻസികൾ ചോ​ദ്യം ചെ​യ്തു

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ പി​ടി​യി​ലാ​യ ബം​ഗ്ലാ​ദേ​ശി യു​വ​തി​യു​ടെ​യും ആ​ൺ സു​ഹൃ​ത്തി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശ് കു​ൽ​നാ​സ​ദ​ർ രു​പ്ഷാ​വെ​രി​ബാ​ദ് സ്വ​ദേ​ശി​നി ത​സ്ലീ​മ ബീ​ഗം (28 ), ബീ​ഹാ​ർ ന​വാ​ദ ചി​റ്റാ​ർ​കോ​ൽ ഷാ​ക്തി കു​മാ​ർ (32) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ട​ന്ത​റ ബം​ഗാ​ൾ കോ​ള​നി​യി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ലെ താ​മ​സ​ത്തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച​യാ​ണ് ഇ​രു​വ​രും ക​ണ്ട​ന്ത​റ​യി​ലെ​ത്തി​യ​ത്. ഉ​ട​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഏ​ജ​ന്‍റ് മു​ഖാ​ന്തി​ര​മാ​ണ് യു​വ​തി അ​തി​ർ​ത്തി​ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി ബം​ഗ​ളൂ​രു​വി​ലെ​ത്തി. അ​വി​ടെ വ​ച്ചാ​ണ് ആ​ൺ സു​ഹൃ​ത്തി​നെ ക​ണ്ട​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ച് കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ ഇ​വ​ർ താ​മ​സി​ച്ച സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

യു​വ​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് വ്യാ​ജ ആ​ധാ​ർ-​പാ​ൻ കാ​ർ​ഡു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​തും ഏ​ജ​ന്‍റ് ശ​രി​യാ​ക്കി ന​ൽ​കി​യ​തെ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി ഇ​വ​ർ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നും പ​റ​യു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ര​ണ്ട് പേ​രെ​യും ചോ​ദ്യം ചെ​യ്‌​തു. എ​ൻ​ഐ​എ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യു​റോ, എ​ടി​എ​സ് തു​ട​ങ്ങി​യ​വ​രും ചോ​ദ്യം ചെ​യ്തു.

പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​ർ എ​ന്തി​നാ​ണ് പെ​രു​മ്പാ​വൂ​രി​ൽ എ​ത്തി​യ​തെ​ന്നും, ഇ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്തു ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ​പി.​എം. റാ​സി​ഖ് , റി​ൻ​സ് എം. ​തോ​മ​സ്, ലാ​ൽ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

കൃ​ത്യ​മാ​യ രേ​ഖ​ക​ൾ വാ​ങ്ങാ​തെ വീ​ടു​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.