‘വനനിയമ ഭേദഗതി നിർദേശങ്ങൾ ഉപേക്ഷിച്ച സർക്കാർ നിലപാട് സ്വാഗതാർഹം’
1496000
Friday, January 17, 2025 4:09 AM IST
കോതമംഗലം: വനനിയമ ഭേദഗതി നിർദേശങ്ങൾ ഉപേക്ഷിച്ച സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി. കത്തോലിക്കാ കോണ്ഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളുടെയും പൊതുജനങ്ങളുടെയും വലിയ പ്രതിഷേധത്തിന്റെയും സമ്മർദത്തിന്റെയും ഫലമായാണ് വനനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിച്ചത്.
വിഷയത്തിൽ ആദ്യമായി പ്രതികരിച്ചതും സമര രംഗത്തിറങ്ങിയതും കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത സമിതിയാണ്. ഒരു ജനാധിപത്യ സർക്കാർ ഒരിക്കലും സ്വീകരിക്കാത്ത നിലപാടായിരുന്നു നിർദിഷ്ട വനനിയമ ഭേദഗതി നിർദേശങ്ങൾ. കർഷക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും ഒപ്പം കത്തോലിക്കാ സഭയും നിയമഭേദഗതി നിർദേശത്തെ ശക്തമായി എതിർത്തിരുന്നു. അതിന്റെ പേരിൽ സഭയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുവാനുള്ള വനമന്ത്രിയുടെ ദുഷ്ടലാക്ക് പൊതുജനം തിരിച്ചറിയും.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യജീവന് സംരക്ഷണം നൽകുന്നവിധം വനനിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ തയാറാകണമെന്നും രൂപത സമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, രൂപത ജനറൽ സെക്രട്ടറി മത്തച്ഛൻ കളപ്പുരക്കൽ, രൂപത ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ, ഭാരവാഹികളായ ജോയ്സ് മേരി ആന്റണി, ജോണ് മുണ്ടൻകാവിൽ, ചാക്കോ വറങ്ങലക്കുടിയിൽ, തോമസ് ചരലാംകുന്നേൽ, ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ, ആന്റണി പുല്ലൻ, അബി മാത്യു കാഞ്ഞിരപ്പാറയിൽ,
മാത്യു അഗസ്റ്റിൻ, ജോർജ് മങ്ങാട്ട്, ബേബിച്ചൻ നിധീരിക്കൽ, ബെന്നി തോമസ് മേലേത്ത്, ജോർജ് കുര്യാക്കോസ് ഒലിയപ്പുറം, ജിനു ആന്റണി മടേക്കൽ, ജോണി ജേക്കബ് മഞ്ചേരി, ജോസഫ് കാരിനാട്ട്, പൈലി ഇഞ്ചക്കൽ, റോജോ വടക്കേൽ, സനിൽ ജോസ് പാറങ്കിമാലിൽ, ബിന്ദു ജോസ് ഊന്നുകല്ലേൽ, മേരി ആന്റണി കൂനംപാറയിൽ, അമിത ജോണി മഞ്ചേരിൽ, അഞ്ചു ജോസ് നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.