അമലയുടെ പ്രതിമാസ കൈത്താങ്ങ് വിതരണം ചെയ്തു
1496256
Saturday, January 18, 2025 4:46 AM IST
അങ്കമാലി : അങ്കമാലി അമല ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ , അങ്കമാലി നിയമസഭ മണ്ഡല പരിധിയിൽ വസിക്കുന്ന നിരാലംബരായ , കാൻസർ , കിഡ്നി രോഗികൾക്ക് സാന്ത്വനമായി നൽകി വരുന്ന അമല ഫെല്ലോഷിപ്പിന്റെ സാമ്പത്തീക സഹായം അങ്കമാലി ടൗണിലെ അമല ഭവൻ ഓഫീസിൽ വിതരണം ചെയ്തു.
അങ്കമാലി അമല ഫെല്ലോഷിപ്പ് നൽകിവരുന്ന ധനസഹായവിതരണം കോവിഡു കാലത്തു പോലും മുടങ്ങാതെ നൽകാനായതിൽ അഭിമാനമുണ്ടന്ന് അമല ടീം ഭാരവാഹികൾ പറഞ്ഞു. പ്രതിമാസം ഏകദേശം 2,50,000 രൂപയിലധികമാണ് സാമ്പത്തിക സഹായത്തിനായി നൽകി വരുന്നത്. ഓരോ രോഗികൾക്കും ക്രമ നമ്പർ അടിസ്ഥാനത്തിൽ വൗച്ചർ ഒപ്പിട്ട് തുക ലഭിച്ചു എന്നു ഉറപ്പു വരുത്തിയാണ് സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്.
അങ്കമാലി പീച്ചാനിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമലഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെ മുഴുവൻ മുറികളിലും രോഗികൾ ഉള്ളതിനാൽ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.